
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയമിച്ചു. യുവതാരം തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കി. മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യുവതാരം വൈഭവ് സൂര്യവംശി ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെ ശ്രേയസ് നയിച്ചിട്ടുണ്ട്. 2024 ൽ കൊൽക്കത്ത കിരീടം നേടിയതും 2025 ൽ പഞ്ചാബ് ഫൈനലിസ്റ്റുകളായതും ശ്രേയസിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ്. ഐ.പി.എല്ലിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തുന്നത്. സീനിയർ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്.
ALSO READ: ചരിത്രംകുറിച്ച് പ്രഗ്യാനന്ദ; നോർവേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി
ഇന്ത്യൻ ടി20 ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (WK), ഇഷാൻ കിഷൻ (WK), റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

