
അഹമ്മദാബാദിൽ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഓപ്പണർമാരായ സഞ്ജു സാംസണും , അഭിഷേക് ശർമ്മയും പവർപ്ലേയിൽ 92റൺസ് അടിച്ചുകൂട്ടി. ടി 20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ആദ്യം രണ്ട് ഓവർ നിശ്ശബ്ദമായിരുന്നെങ്കിലും, തുടർന്ന് ബാറ്റർമാർ മിന്നുന്ന ആക്രാമണം നടത്തി. ഇതോടെ കഴിഞ്ഞ ലോകകപ്പിൽ അഫ്ഘാനിസ്ഥാനെതിരെ വെസ്റ്റിൻഡീസ് നേടിയ 92/1 എന്ന റെക്കോർഡ് പ്രകടനത്തിനൊപ്പം ഇന്ത്യ എത്തി.
Also Read: സഞ്ജു-അഭിഷേക് സഖ്യം തിളങ്ങി! പവർ പ്ലേയിൽ തകർത്തടിച്ച് ഇന്ത്യ
ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇതോടെ കളിയിൽ ആധിപത്യം സ്ഥാപിക്കാനായി. ആദ്യ രണ്ട് ഓവർ നിശ്ശബ്ദമായിരുന്നെങ്കിലും, തുടർന്ന് ഇന്ത്യൻ ബാറ്റർമാർ മിന്നുന്ന ആക്രമണം ആണ് നടത്തിയത് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ 161/1 എന്ന നിലയിലാണ് ഇന്ത്യ. സഞ്ജു സാംസണും (67) ഇഷാൻ കിഷനും (40) ആണ് ക്രീസിൽ. അഭിഷേക് ശർമ്മ 52 റൺസെടുത്ത് പുറത്തായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

