
മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസ്സപ്പെടുന്ന. ഈ സാഹചര്യത്തിൽ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം സംഭവിച്ചിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയിൽ കമ്പനികളുടെയും യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ഇതിനായി ഒരു വാർ റൂം തന്നെ സജ്ജമാക്കിയിട്ടുമുണ്ട്.
Also read: ഇനിയും പൂട്ടിക്കണോ സതീശാ ? നുണേശൻ 3.0 ഇവിടെ ആരംഭിക്കുകയാണ്
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നൽകണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആർ. അനിൽ കത്ത് നൽകി.
മുൻഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ, സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകൾ, സർക്കാർ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്നുള്ള സർക്കാരിന്റെ അഭ്യർത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു.
ഇതിലേക്കായി മുൻഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയിൽ കമ്പനികൾക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു. ഓയിൽ കമ്പനികൾ നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ ഡാറ്റാബേസ് ഉടൻ തന്നെ വകുപ്പിന് കൈമാറുകയും സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും.
പൊതുമേഖലാ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വരവ്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11 മണിക്ക് മുൻപായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഓയിൽ കമ്പനികൾ സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി ഒരു ഡാഷ്ബോർഡ് സംവിധാനം തയ്യാറാക്കുന്നതിനായി ഐ.ടി മിഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
Also read: എൽപിജി വിതരണ പ്രതിസന്ധി നേരിടാൻ കേരളത്തിൽ വാർ റൂം സജ്ജം
അത് സജ്ജമാകുന്നതുവരെ പൊതുവിതരണ വകുപ്പ് ലഭ്യമാക്കുന്ന ഗൂഗിൾ ഷീറ്റിൽ ഓയിൽ കമ്പനികൾ വിവരം ലഭ്യമാക്കുന്നതാണ്. കൂടാതെ, ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രതിദിന ഉല്പ്പാദനം, നീക്കിയിരിപ്പ് എന്നിവ സംബന്ധിച്ച വിവരം സംസ്ഥാന സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ദിവസേന മോണിറ്റർ ചെയ്യാൻ കഴിയുന്ന വിധത്തിൽ ഓയിൽ കമ്പനികൾ ലഭ്യമാക്കും. പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് പൊസിഷൻ, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ആഫീസർമാർ ശേഖരിച്ച് വിശകലനവും നടത്തും.
വാണിജ്യാവശ്യത്തിന് വേണ്ടി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കുവാൻ പാടില്ലായെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955 ലെ അവശ്യസാധനനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള എൽപിജി നിയന്ത്രണ ഉത്തരവ് പ്രകാരം ആയത് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുവാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.
Also read: എന്നാലും മോദീജി… അടുപ്പു പുകയില്ലെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ വാക്ക് പാലിക്കുമെന്ന് കരുതിയില്ല
ഇതിന്റെ അടിസ്ഥാനത്തിൽ 84 ഗ്യാസ് ഏജൻസികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തുകയും ചെയ്തു. അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകൾ കോട്ടയം ജില്ലയിലും 7 എണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുക്കുകയും ചെയ്തു. കരിഞ്ചന്തയും പൂഴ്തിവയ്പ്പും നടക്കാനുള്ള സാധ്യത കണ്ടെത്തി തടയാൻ അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകൾ രൂപീകരിച്ച് കർശന പരിശോധന നടത്താൻ നിർദ്ദേശവും നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

