മഴകുറവ് വിളവിനെ ബാധിക്കും; പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ

ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട് . ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതി നിരോധിക്കാൻ ഇന്ത്യ തയാറെടുക്കുന്നത്. മഹാരാഷ്ട്രയിലും കർണാടകയിലും മൺസൂൺ മഴ ശരാശരിയേക്കാൾ 50 ശതമാനം വരെ കുറവായിരുന്നു. മികച്ച കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനാൽ വിളവിനെ ബാധിക്കും. ആഗോള ഭക്ഷ്യ വിപണിയിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും.

അതേസമയം ആഗോള വിപണിയിലെ പ്രധാന പഞ്ചസാര കയറ്റുമതിക്കാരായ ബ്രസീലിന് ഈ കുറവ് പൂർണ്ണമായും നികത്താനാകില്ല. അതുകൊണ്ടു തന്നെ പഞ്ചസാര കയറ്റുമതി നിർത്താനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള വിപണിയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും പ്രതിസന്ധിയുണ്ടാക്കും.

also read: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; സമനിലയില്‍ പ്രഗ്നാനന്ദ

അതേസമയം ചില്ലറ വിലക്കയറ്റം ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.4 ശതമാനത്തിലെത്തി. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 11.5 ശതമാനത്തിലേക്ക് ഭക്ഷ്യവിലപ്പെരുപ്പവും കൂട്ടി. വരാനിരിക്കുന്ന 2023-24 സീസണിൽ രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണായി കുറഞ്ഞേക്കും.

also read: ‘ഭാരതത്തില്‍ ഭൂമി മാതാവും ചന്ദ്രൻ അമ്മാവനും’, അമൃതകാലത്തിൻ്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിൻ്റെ അമൃതവര്‍ഷം: പ്രധാനമന്ത്രി

മുൻ സീസണിൽ 11.1 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്‌തിരുന്ന സ്ഥാനത്ത് ഈ സീസണിൽ 6.1 ദശലക്ഷം ടൺ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാൻ ഇന്ത്യ മില്ലുകൾക്ക് അനുമതി നൽകിയിട്ടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News