സെമിക്കൊരുങ്ങാൻ ഇന്ത്യ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഡച്ച് പടയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് ഇന്ത്യ നെതര്‍ലന്‍ഡ്സിന നേരിടും. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സെമിഫൈനലിന് മുമ്പുളള റിഹേ‍ഴ്സല്‍ കൂടി ആയിരിക്കും ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം.

ALSO READ: ‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

സെമിയുറപ്പിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം വലിയ പ്രാധാന്യമുളളതല്ല. എന്നാല്‍ ഇന്ത്യയെ വീ‍ഴ്ത്തിയാല്‍ നെതര്‍ലന്‍ഡ്സിന് ലോകകപ്പ് ചാമ്പ്യന്‍മാരുടെ തലയെടുപ്പോളം തന്നെ അഭിമാനത്തോടെ മടങ്ങാം. എന്നാല്‍ അത് ചന്ദ്രയാനോളം വിദൂരമായ ഒരു
സ്വപ്നമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഒന്നും വിചാരിച്ചിട്ട് നടക്കാത്ത കാര്യം നെതര്‍ലന്‍ഡ്സിനെക്കൊണ്ട് പറ്റുമോ എന്നതാണ് ചോദ്യം. അതിനുളള സാധ്യത നൂറിലൊന്നു മാത്രമാണ് എന്നതാണ് സത്യം. ആ നൂറിലൊന്നിലാണ് നെതര്‍ലന്‍ഡ്സിന്‍റെ പ്രതീക്ഷകള്‍ പിച്ചവയ്ക്കുന്നത്.

ALSO READ: പിടിതരാതെ മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ, ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി; വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ ചിത്രമെന്ന് പ്രേക്ഷകർ

ദക്ഷിണാഫ്രിക്കയേയെയും ബംഗ്ലാദേശിനെയുമാണ് ഈ ടൂര്‍ണമെന്‍റില്‍ ഡച്ച് പട വീ‍ഴ്ത്തിയത്. എന്നാല്‍ അതിന് ശേഷം വലിയ രീതിയിൽ കളിക്കാൻ ഡച്ച് പടയ്ക്കായിട്ടില്ല. ഇന്ത്യക്ക് ഒരു സന്നാഹ മത്സരത്തിന്‍റെ പ്രാധാന്യം മാത്രമേ ഇന്നത്തെ മത്സരത്തിനുള്ളൂ. പ്രമുഖതാരങ്ങളില്‍ ചിലര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഓറഞ്ച് പടയെ വീ‍ഴ്ത്തി ഒരു പോയിന്‍റ് കൂടി നേടി അജയ്യരായി സെമിഫൈനലിനിറങ്ങാനാകും ഇന്ത്യ ശ്രമിക്കുക.

ALSO READ: അന്ധതയ്ക്ക് മേൽ ദീപങ്ങളുടെ വെളിച്ചം വീശി ഇന്ന് ദീപാവലി

നിലവില്‍ 16 പോയിന്‍റുളള ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റാകും. നെതര്‍ലന്‍ഡ്സിനെ കൂടി മറികടന്നാല്‍ പിന്നെ ഇന്ത്യയ്ക്ക് സെമിഫൈനലിന് വേണ്ടിയുളള കാത്തിരിപ്പാണ്. ഈ മാസം 15 ന് മുംബൈയിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News