സായി സുദർശന് പകരം വാഷിംഗ്‌ടൺ സുന്ദർ, കരുൺ നായർ മൂന്നാം സ്ഥാനത്ത്: രണ്ടാം ടെസ്റ്റിനായി പൊളിച്ച് പണിഞ്ഞ് ഇന്ത്യൻ ടീം

ബര്‍മിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ടീമിൽ പൊളിച്ച് പണികളുമായി ഇന്ത്യ. ആദ്യ ടെസ്റ്റിൽ ശുഭ്മൻ ​ഗിൽ, ഋഷഭ് പന്ത്, കെ എൽ ​രാഹുൽ തുടങ്ങിയവർ സെഞ്ചുറികൾ നേടിയെങ്കിലും ടീമിന് പരാജയം നേരിടേണ്ടി വന്നു. ഇതിനെ തുടർന്നാണ് ടീമിൽ മാറ്റങ്ങളുമായി ഇന്ത്യ കളത്തിലിറങ്ങുന്നത്. ടീമിൽ സായി സുദർശനു പകരമായി ഓൾ റൗണ്ടർ വാഷിംഗ്‌ടൺ സുന്ദറും ബാറ്റർ കരുൺ നായരും ടീമിൽ ഇടം നേടും.

Also read – സച്ചിന്‍ ബേബി, അസറുദ്ദീൻ, രോഹന്‍ കുന്നുമ്മൽ; കേരള ക്രിക്കറ്റ് ലീഗിൽ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച സായി സുദർശൻ ആദ്യ ഇന്നിങ്സിൽ റൺ നേടാതെ ഔട്ട് ആവുകയും രണ്ടാം ഇന്നിങ്സിൽ 30 റൺസുമാണ് നേടിയത്. സുദർശനു പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പ്ലെയിങ് ഇലവനിൽ ഇടം നേടിയേക്കും. മലയാളി തരാം കരുൺ നായർ ബാറ്റിങ്ങിനായി മൂന്നാം സ്ഥാനത്തിറങ്ങും. ജസ്പ്രീത് ബുമ്രയ്ക്ക് പകരം ആകാശ് ദീപും ഷാർദുൽ ഠാക്കൂറിന് പകരമായി നിതീഷ് റെഡ്‌ഡിയും ഇന്ത്യയ്ക്കായി മത്സരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News