ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍ ആരംഭിക്കും

2023-25 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യ ജൂലൈ മുതല്‍ ഇറങ്ങുന്നു. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലൈയില്‍ ആരംഭിക്കും. ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരീക്ഷണ ശാല കരീബിയന്‍ മണ്ണാണ്. പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന പോരാട്ടങ്ങളും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക.

ജൂലൈ 12ന് ടെസ്റ്റ് പോരാട്ടങ്ങളോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതല്‍. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങള്‍. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങള്‍ ജൂലൈ 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ നടക്കും. ടി20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് പോരാട്ടങ്ങള്‍.

Also Read: കൊഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്തിനെന്ന് അറിയില്ല: സൗരവ് ഗാംഗുലി

കെന്‍സിങ്ടന്‍ ഓവല്‍ സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ഏകദിന പോരാട്ടങ്ങള്‍. അവസാന ഏകദിനം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here