പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി ഇന്ത്യക്കാരുടെ ജീവന് ആശങ്ക സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

India safety concerns, Indian citizens abroad

ശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. മേഖലയിൽ ജോലി ചെയ്യുന്നും താമസിക്കുന്നതുമായ ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ രാജ്യം വലിയ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ.

Also read: കള്ളപ്രചാരണം ആരോടാ പ്രതിപക്ഷമേ ? വയനാട് ദുരന്ത ഫണ്ട് വിനിയോഗം: നിങ്ങൾക്കുള്ള മറുപടി കൃത്യമായി വെബ്സൈറ്റിൽ ഉണ്ട്; എന്നിട്ടും…

സമുദ്രപാതകളിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായ സാഹചര്യം ഗൗരവകരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

English Summary: India has urged an immediate end to the Western Asian conflict, expressing concern for the safety of one crore citizens in the region, as the crisis threatens to impact the economy.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here