
അരങ്ങേറ്റ ടെസ്റ്റിൽ 22 ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് യുവ സ്പിന്നർ മാനവ് സുതര്‍ 6 വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫോളോ ഓൺ വഴങ്ങി അഫ്ഗാനിസ്ഥാൻ. ഇന്ത്യ അഫ്ഗാൻ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയ 412 റണ്‍സ് ചേസ് ചെയ്ത അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് 152 റൺസിൽ അവസാനിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 18 റൺസെടുത്തിട്ടുണ്ട്. മൂന്നാം ദിനം 113-5 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ പൊരുതാനാകാതെ ഇന്ത്യൻ ബോൾർമാർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാൻ താരം എന്ന് റെക്കോർഡ് നേടിയ റഹ്മത്ത് ഷാ (60) പൊരുതാൻ ശ്രമിച്ചെങ്കിലും മാനവ് സുതറിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
അരങ്ങേറ്റ മത്സരത്തിൽ 61 റണ്‍സ് വഴങ്ങി 8 വിക്കറ്റെടുത്ത നരേന്ദ്ര ഹിര്‍വാനിയുടെ പ്രകടനമാണ് ഒരു ഇന്ത്യൻ ബോളറുടെ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

