സഞ്ജു സാംസണ്‍ ‘മാസ് ഡാ’; കരഘോഷവുമായി ആരാധകര്‍; ചെറുപുഞ്ചിരിയോടെ രോഹിത്; വീഡിയോ

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണും ടീമിലുണ്ട്. ടോസിന് ശേഷം ടീമില്‍ സഞ്ജു ഉണ്ടെന്ന വിവരം രോഹിത് ശര്‍മ അനൗണ്‍സ് ചെയ്‌തതോടെ സ്‌റ്റേഡിയത്തില്‍ ഹര്‍ഷാരവം ഉയര്‍ന്നു. സഞ്ജുവിന് വേണ്ടിയുള്ള ആരാധകരുടെ കരഘോഷം കണ്ട് രോഹിത് ചിരിക്കുന്നതും ലൈവില്‍ കാണാമായിരുന്നു.

അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തിയത്. ആദ്യ രണ്ട് ടി20യിലും സഞ്ജുവിനെ ബെഞ്ചിലിരുത്തിയിരുന്നു. ജിതേഷ് ശര്‍മ്മയ്ക്ക് പകരമാണ് സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം ആവേഷ് ഖാനും ഇലവനിലെത്തിയതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ മറ്റ് മാറ്റങ്ങള്‍.

Also Read:  അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; സഞ്ജു ടീമില്‍

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News