ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു, ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടം

ind-vs-ban-icc

ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബോളിങ്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ദുബൈയിലാണ് മത്സരം.
ബംഗ്ലാദേശിന്റെ തന്‍സീദ് ഹസനും സൗമ്യ സര്‍ക്കാറുമാണ് ഓപണ്‍ ചെയ്തത്. മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബോളിങ് ഓപണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാറിനെ പുറത്താക്കാന്‍ ഷമിക്ക് സാധിച്ചു. റണ്‍സെടുക്കാതെയാണ് പുറത്തായത്.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Read Also: സക്സേനയിലൂടെ സക്സസ് ആകുമോ; മൂന്നാം ദിനം ​ഗുജറാത്തിനെ തളച്ച് കേരളം

ബംഗ്ലാദേശ് ഇലവന്‍: തന്‍സീദ് ഹന്‍സ്, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, തൗഹീദ് ഹൃദോയ്, മുഷ്ഫിഖ് ഉള്‍ റഹീം, മെഹിദി ഹസന്‍ മിരാസ്, ജാകിര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സീദ് ഹസന്‍ സാകിബ്, തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുള്‍ റഹ്മാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News