ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ; മൂന്ന് വീതം ഏകദിനങ്ങളും ടി20കളും കളിക്കും

rohit-sharma-shanto-ind-vs-ban

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റില്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കും. ഇത് ഇന്ത്യയുടെ ബംഗ്ലാദേശിലെ ആദ്യ ദ്വിരാഷ്ട്ര ടി20 പരമ്പര കൂടിയാണ്. 2014 ല്‍ ആണ് അവസാനമായി ഇന്ത്യ ഏകദിനം കളിച്ചത്. അന്ന് മൂന്ന് ഏകദിനങ്ങള്‍ ആയിരുന്നു.

ആദ്യ രണ്ട് ഏകദിനങ്ങളും അവസാന രണ്ട് ടി20കളും ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നാം ഏകദിനവും ആദ്യ ടി20യും ചാറ്റോഗ്രാമിലെ ബിര്‍ ശ്രേഷ്ഠ ഷഹീദ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് മോതിയൂര്‍ റഹ്‌മാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (മുമ്പ് സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയം) നടക്കും.

Read Also: ആദം സാംപ പരുക്കേറ്റ് പുറത്തായി; സ്മരണ്‍ രവിചന്ദ്രന്‍ ഹൈദരാബാദ് ടീമില്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ഏഷ്യാ കപ്പിനുള്ള അവസാന തയ്യാറെടുപ്പായിരിക്കും ഈ പര്യടനം. ഈ വർഷമാണ് ഏഷ്യാ കപ്പ്. ഓഗസ്റ്റ് 13ന് ഇന്ത്യ ധാക്കയില്‍ എത്തും. ഓഗസ്റ്റ് 17നും 20നും ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 23നും 26നും ചാറ്റോഗ്രാമിലേക്ക് പോയി മൂന്നാം ഏകദിനവും ആദ്യ ടി20 യും കളിക്കും. ഓഗസ്റ്റ് 29നും 31നും അവസാന രണ്ട് ടി20 മത്സരങ്ങള്‍ കളിക്കാന്‍ അവര്‍ ധാക്കയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here