ഇം​ഗ്ലീഷ് പട ഓടി; മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

Ind vs ENG

ടി 20 പരമ്പരയിലെ വിജയത്തിന് ശേഷം ഇം​ഗ്ലണ്ട് പടയെ ഏകദിന പരമ്പരയിലും വാനിഷ് ചെയ്ത് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 142 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഏകദിനത്തില്‍ ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തിനെ മാർക്ക് വുഡ് മടക്കിയെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റർമാർ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

​ഗില്ലിന്റെ സെഞ്ച്വറിയുടേയും കോഹ്ലിയുടേയും അർധ ശതകത്തിന്റെയും ബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 350 റൺസ് നേടി. ​ഗില്ല് 112 റൺസും കൊഹ്ലി 52ഉം ശ്രേയസ് അയ്യർ 78 റൺസും നേടി. 40 റൺസ് നേടിയ കെ എൽ രാഹുലാണ് ഇന്ത്യൻ സ്കോറ്‍ ബോർഡിലേക്ക് സംഭാവന നല്കിയ മറ്റൊരു ബാറ്റർ.

Also Read: കരുത്തരെ മലർത്തിയിടിച്ച് സെമി പ്രവേശനം; ഇത്തവണ കേരളം സ്വന്തമാക്കുമോ രഞ്ജി കിരീടം

ഇം​ഗ്ലണ്ടിനായി ആദിൽ റഷീദ് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 34.2 ഓവറിൽ 214 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. 142 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്കായി അർഷദീപ്, ഹർഷിത് റാണ, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവും വാഴിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News