
ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സിൽ. ഹെഡിംഗ്ലിയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോൾ എഡ്ജ്ബാസ്റ്റണില്‍ ജയിച്ചിരുന്നു. ഇതോടെ പരമ്പര ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്.
ജസ്പ്രീത് ബുമ്ര ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ടീമിലുണ്ട്. ലോവര്‍- മിഡില്‍ ഓര്‍ഡറിലെ ബാറ്റിങ് ഡെപ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്റ്റാര്‍ സ്‌ട്രൈക്ക് ബൗളര്‍ ജസ്പ്രീത് ബുമ്ര ശക്തി സംഭരിക്കുകയും ചെയ്താൽ മികച്ച ഫലമുണ്ടാക്കാൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനാകും. ആകാശ് ദീപ്- ബുമ്ര- സിറാജ് ത്രയം ബോളിങ് കരുത്ത് നൽകുമെങ്കിലും ബുമ്രയുടെ സാന്നിധ്യത്തിൽ സിറാജ് നിറം മങ്ങുകയാണ് പതിവ്.
Read Also: ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്; കേരള താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോർ
ഇംഗ്ലണ്ട്: 1 സാക്ക് ക്രോളി, 2 ബെന്‍ ഡക്കറ്റ്, 3 ഒലി പോപ്പ്, 4 ജോ റൂട്ട്, 5 ഹാരി ബ്രൂക്ക്, 6 ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), 7 ജാമി സ്മിത്ത് (WK), 8 ക്രിസ് വോക്‌സ്, 9 ബ്രൈഡണ്‍ കാഴ്സെ, 10 ജോഫ്ര ആര്‍ച്ചര്‍, 11 ഷോയിബ് ബഷീര്‍
ഇന്ത്യ (സാധ്യത): 1 യശസ്വി ജയ്സ്വാള്‍, 2 കെ എല്‍ രാഹുല്‍, 3 കരുണ്‍ നായര്‍, 4 ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), 5 റിഷഭ് പന്ത് (വിക്കറ്റ്), 6 നിതീഷ് കുമാര്‍ റെഡ്ഡി, 7 രവീന്ദ്ര ജഡേജ, 8 വാഷിംഗ്ടണ്‍ സുന്ദര്‍, 9 ജസ്പ്രീത് ബുംറ, 10 ആകാശ് ദീപ്, 11 മുഹമ്മദ് സിറാജ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

