
ഇന്ത്യൻ ടീം ആദ്യ ഇന്നിങ്സിന്റെ ബാറ്റിങ് അവസാനിച്ചപ്പോൾ ചെറിയ ആത്മവിശ്വാസമില്ല ടീമിന് ലഭിച്ചത്. ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിങ് റെക്കോർഡ് ടീമിന് കരുത്തേകി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പുറത്തായത് 587 റൺസിന്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ആദ്യ ഇരട്ട സെഞ്ചുറി ഇന്ത്യയുടെ പുതിയ ബാറ്റിങ് യുഗത്തിന് തുടക്കം കുറിച്ചു.
ഇംഗ്ലണ്ട് മണ്ണിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ ആദ്യ ക്യാപ്റ്റൻ കൂടിയാണ് ഗിൽ. വിരാട് കോഹ്‌ലിക്ക് ശേഷം വിദേശത്ത് ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിച്ച ഗിൽ 387 പന്തിൽ നിന്ന് 269 നേടി. ഇന്ത്യൻ ടീമിനായി യശസ്വി ജയ്സ്വാളും രവീന്ദ്ര ജഡേജയും ഉജ്വല ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. യശസ്വി ജയ്‌സ്വാൾ 87 റൺസും രവീന്ദ്ര ജഡേജ 89 റൺസും നേടി.
Also read – രണ്ടര മാസത്തെ ഗോള്‍ ക്ഷാമത്തിന് അറുതിവരുത്തിയ ജോട്ടയുടെ ഷോട്ട്; ‘മേഴ്സിസൈഡ് ഡെര്‍ബി’ ഓര്‍ത്ത് ആന്‍ഫീല്‍ഡ്
ഇന്ത്യയുടെ ബൗളിങ് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആകാശ് ദീപ് തുടർച്ചയായ പന്തുകൾക്ക് മുന്നിൽ ബെൻ ഡക്കറ്റിനും ഒല്ലി പോപ്പിനും അടിപതറി. തുടർന്ന് മുഹമ്മദ് സിറാജ് സാക്ക് ക്രാളിയെയും ക്രീസിൽ നിന്ന് മടക്കി. ജോ റൂട്ടിലും ഹാരി ബ്രൂക്കിലുമാണ് ഇനി ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് 510 റൺസ് പിന്നിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here