ബാറ്റിങ് മറന്ന് ഇന്ത്യ; മൂന്നാം ടി20യിൽ ഇംഗ്ലീഷ് ജയം

ind-vs-eng-t20

ഇന്ത്യൻ ബാറ്റർമാർ കളി മറന്നപ്പോൾ മൂന്നാം ടി-20യില്‍ ജയിച്ച് ഇംഗ്ലണ്ട്. ബാറ്റിങില്‍ ഹാര്‍ദിക് പാണ്ഡ്യ ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 26 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ രണ്ട് മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഒരു മത്സരവും ഇന്ത്യ രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 171 റണ്‍സ് ആണ് അടിച്ചെടുത്തത്. ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 145 റണ്‍സിൽ ഒതുങ്ങി. ഹാര്‍ദിക് 35 പന്തില്‍ 40 റണ്‍സ് നേടി. അഭിഷേക് ശര്‍മ 14 പന്തില്‍ 24 റണ്‍സ് എടുത്തു. മൂന്ന് വിക്കറ്റെടുത്ത ജാമിയും രണ്ട് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാര്‍സ് എന്നിവരായിരുന്നു ഇംഗ്ലീഷ് ബോളിങ് നിരയുടെ കുന്തമുന. ആദില്‍ റാഷിദ് നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.

Read Also: ജസ്പ്രിത് ബുംറ ഐസിസി പുരുഷ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ബെന്‍ ഡക്കറ്റിന്റെ അർധശകതത്തിൻ്റെ കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ നേടിയത്. ലിവിങ്സ്റ്റണ്‍ 24 പന്തില്‍ 43 റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News