സൂപ്പര്‍ ജയ്‌സ്വാള്‍…തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി

ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചു. പത്തു സിക്സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ച്വറി. യശസ്വിയുടെ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിംഗ്സ് ലീഡ് 500 കടന്നു.

സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ വച്ചാണ് ഗില്‍ പുറത്തായത്. റണ്‍ഔട്ടിന്റെ രൂപത്തിലാണ് ഗില്ലിനെ നിര്‍ഭാഗ്യം തേടിയെത്തിയത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, നൈറ്റ് വാച്ച്മാന്‍ ആയി ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയ കുല്‍ദീപ് ഇന്ന് 24 റണ്‍സ് കൂടി ചേര്‍ത്ത് 27 റണ്‍സിലാണ് ഔട്ടായത്.

Also Read: ബുക്കിംഗ് കഴിഞ്ഞോ? ടൊയോട്ടയുടെ വാഹനങ്ങൾക്കായി ഇത്രനാൾ കാത്തിരിക്കണം

ബെന്‍ ഡുക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News