രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന്റെ നാല് വിക്കറ്റ് നഷ്ടമായി; നാലാം ദിനം ഇ​ഗ്ലണ്ടിനെ പുറത്താക്കാൻ പരിശ്രമിച്ച് ഇന്ത്യ

India Vs England Test

ലോർഡ്‌സിൽ നടക്കുന്ന ഇന്ത്യ ഇം​ഗ്ലണ്ട് ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഉച്ച ഭക്ഷണത്തിന് പിരിയിമ്പുൾ ഇം​ഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഇരു ടീമുകളും ആദ്യ ഇന്നിങ്സിൽ 387 റൺസ്‍ നേടി. രണ്ടാം ഇന്നിങ്സ് മികച്ച രീതിയിലാണ് ആരംഭിച്ചതെങ്കിലും ഇന്ത്യൻ ബോളിങ് നിര മത്സരം തിരിച്ച് പിടിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട്.

ബെൻ ഡക്കറ്റിനെയും ഓലി പോപ്പിനെയും മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോൾ ഹാരി ബ്രൂക്കിനെ ആകാശ് ദീപും സാക് ക്രോളിയെ നിതീഷ് കുമാർ റെ‍ഡ്ഡിയും മടക്കി അയച്ചു. 17 റൺസുമായി ജോ റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ഇപ്പോൾ ക്രീസിലുള്ളത്.

Also Read: അണ്ടർ 19 യൂത്ത് ടെസ്റ്റ്: വൈഭവ് തിളങ്ങിയിലെങ്കിലും മാത്രെയിൽ മിന്നും സ്കോർ നേടി ഇന്ത്യ

12 റൺസെടുത്ത ബെൻ ഡക്കറ്റിനെ പുറത്താക്കി സിറാ‍ജാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നാലെ ഒലി പോപ്പിനെയും സിറാജ് തന്നെ പുറത്താക്കി. 3 ബൗണ്ടറി സഹിതം 22 റൺസെടുത്ത് പ്രത്യാക്രമണത്തിന് ശ്രമിച്ച സാക് ക്രോളിയെ നിതീഷ് റെഡ്ഡി പുറത്താക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News