ചാമ്പ്യൻസ്‌ ട്രോഫി:​ ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇന്ന് പോരാട്ടം

India Vs Newzealand

ദുബായ്‌: ചാമ്പ്യൻസ്‌ ട്രോഫി ഏകദിന ക്രിക്കറ്റിൽ ​ഗ്രൂപ്പ് ജേതാക്കളാകാൻ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ. ഇരു ടീമുകളും ​രണ്ട് കളി വീതം ജയിച്ച് ​ഗ്രൂപ്പിൽ നിന്നും സെമി സാധ്യത നേടിയിരുന്നു. ഇന്ന് പകൽ രണ്ടരയ്‌ക്ക് ദുബായിൽ വെച്ചാണ് മത്സരം.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ എ ​ഗ്രൂപ്പിൽ ചാമ്പ്യൻമാരാകും. സെമിയിൽ ആരാകും എതിരാളികൾ എന്ന് തീരുമാനിക്കുന്നതും ഇന്നത്തെ മത്സരഫലമാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുവർക്ക് എതിരാളികൾ ഓസ്‌ട്രേലിയ ആയിരിക്കും. രണ്ടാം സ്ഥനക്കാർക്ക് ബി ഗ്രൂപ്പ്‌ ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായാണ് സെമിയിൽ ഏറ്റുമുട്ടേണ്ടി വരുക.

Also Read: പടിക്കൽ കൊണ്ട് കലമുടച്ച് ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ പ്ലേ ഓഫ് കാണാതെ കൊമ്പന്മാർ പുറത്ത്

അവസാന കളിയിൽ പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യൻ ടീം മൈതാനത്തേക്കിറങ്ങുന്നത്. എല്ലാ രീതിയിലും കരുത്തന്മാരായ ഇന്ത്യയും കിവീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായി മാറും. വിരാട്‌ കോഹ്‌ലി സെഞ്ചുറിയടിച്ച്‌ ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം പകരും.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് പേശിവലിവിനെ തുടർന്ന് വിശ്രമം അനുവദിച്ചേക്കും എന്ന റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സൂചനകളില്ല. രോഹിത്‌ ശർമ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ്‌ ഷമിക്ക്‌ പകരം അർഷ്‌ദീപ്‌ സിങ്ങും കുൽദീപ്‌ യാദവിന്‌ പകരം വരുൺ ചക്രവർത്തിയും പകരക്കാരായി എത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News