ദുബായില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റത്തിന് സാധ്യത

ind-vs-pak-dubai-icc-champions-trophy

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ന് തീപാറും പോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ദുബായിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ പരാജയം രുചിച്ചാണ് പാക് പട എത്തുന്നത്. അതേസമയം, ഇന്ത്യൻ ടീമിൽ ഒരു സുപ്രധാന മാറ്റമുണ്ടാകുമെന്നാണ് സൂചന.

ഓപ്പണര്‍മാര്‍: രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമെന്ന് ഉറപ്പാണ്. ബാറ്റിങ് ഓര്‍ഡറില്‍ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആദ്യ വിക്കറ്റില്‍ ഇരുവരും 69 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. മാത്രമല്ല രോഹിത് ടീമിന് മികച്ച തുടക്കം നല്‍കുകയും ചെയ്തു.

Read Also: ഓാാാാാസ്‌ട്രേലിയ! ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയം

മധ്യനിര: വിരാട് കോഹ്ലി ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് അദ്ദേഹം നെറ്റ്‌സില്‍ 3 മണിക്കൂര്‍ അധികം പരിശീലിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍ക്കെതിരെ തന്റെ ബാറ്റിംഗ് ട്യൂണ്‍ ചെയ്യുകയായിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും കളിക്കാന്‍ സാധ്യതയുണ്ട്.

ഓള്‍-റൗണ്ടര്‍മാര്‍: മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ പ്രകടനം ടീമിന് സന്തുലിതാവസ്ഥ നല്‍കുന്നു. അതേസമയം ഹര്‍ഷിത് റാണയ്ക്കും ബാറ്റിങില്‍ മികവ് തെളിയിക്കാന്‍ കഴിയും.

സ്പിന്നര്‍മാര്‍: കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സ്പിന്നര്‍മാരായിരുന്നു. എന്നാല്‍, പാകിസ്ഥാനെതിരെ കുല്‍ദീപിന് പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്താം. ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള ഒരേയൊരു മാറ്റം ഇതാണ്.

പേസർമാർ: ബംഗ്ലാദേശിനെതിരെ ഹര്‍ഷിത് റാണയും മുഹമ്മദ് ഷമിയും നടത്തിയ പ്രകടനം കണക്കിലെടുക്കുമ്പോള്‍, അര്‍ഷ്ദീപ് സിംഗിന് പകരം ഇവരില്‍ ആരെയും ബെഞ്ചില്‍ ഇരുത്താന്‍ സാധ്യതയില്ല.

Key words: dream11, india pakistan match time, ind vs pak live, today’s match

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News