ടിക്കറ്റിന് ഒരു ലക്ഷമാണെങ്കിലെന്താ, ചൂടപ്പം പോലെ വിറ്റുതീര്‍ന്നു; ഇന്ത്യ- പാക് പോരാട്ടം കെങ്കേമമാകും

ind-vs-pak-icc-champions-trophy

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ദുബായിലാണ് മത്സരം. 1,50,000-ലധികം ആരാധകര്‍ ഓണ്‍ലൈനില്‍ ക്യൂവിലുണ്ടായിരുന്നു. ഇതോടെ കാത്തിരിപ്പ് സമയം ഒരു മണിക്കൂറിലധികം നീണ്ടു.

ഫെബ്രുവരി 23-ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് മത്സരം. പാകിസ്ഥാനിലും യുഎഇയിലും ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന 2025ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് സ്റ്റേജ് മത്സരമാണിത്. ടിക്കറ്റുകള്‍ക്കായുള്ള യുഎഇയിലെ പ്രവാസികളുടെയും ക്രിക്കറ്റ് പ്രേമികളുടെയും ആവേശം സംഘാടകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Read Also: ഡബിളടിച്ച് ജന്മദിനം മാസ്സാക്കാന്‍ റൊണാള്‍ഡോ; പുതിയ ആഘോഷ മുദ്രയും, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസ്‌റിന് ഗംഭീര ജയം

ഏകദേശം ഒരു മണിക്കൂറോളം ആരാധകര്‍ ക്ഷമയോടെ ക്യൂവില്‍ നിന്നെങ്കിലും എല്ലാ വിഭാഗങ്ങളിലുമുള്ള ടിക്കറ്റുകള്‍ മിക്കവാറും വിറ്റുതീര്‍ന്നിരുന്നു. പ്ലാറ്റിനം- 2,000 ദിര്‍ഹം (ഏകദേശം 47,434 രൂപ), ഗ്രാന്‍ഡ് ലോഞ്ച്- 5,000 ദിര്‍ഹം (ഏകദേശം 1.8 ലക്ഷം രൂപ) എന്നിങ്ങനെയായിരുന്നു വില നിലവാരം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 25,000 കാണികളെയാണ് കൊള്ളുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News