ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 ; മൂന്നാം മത്സരം ഇന്ന്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. പരാജയപ്പെട്ടാൽ ടി20 പരമ്പര നഷ്ടമാകും. ഏകദിന ലോകകപിന് മുന്നോടിയായ സാഹചര്യത്തിൽ യുവതാരങ്ങളുടെ മങ്ങിയ ഫോം ലോകകപ്പ് ടീമിലെ സ്ഥാനത്തിനും ഭീഷണിയാണ്.

യുവതാരങ്ങളായ ഇഷാന്‍ കിഷന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും സഞ്ജുവിൻേറയും ബാറ്റിംഗിലെ മോശ പ്രകടനം നിരാശപ്പെടുത്തുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന യശസ്വി ജയ്‌സ്വാളിന് അവസരം നല്‍കുന്നതും ഇന്ത്യക്ക് പ്രതീക്ഷ ഉണ്ടാക്കുന്നു.

also read: അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അനുമതിയായി കണക്കാക്കില്ല; ഹൈക്കോടതി

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗില്‍ തിളങ്ങുമ്പോഴും ബാറ്റിംഗില്‍ ഫോമിലായിട്ടില്ല. വാലറ്റത്ത് ബാറ്റ് ചെയ്യാവുന്നവരില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്. തിലക് വര്‍മയുടെ ഫോം മാത്രമാണ് ഇന്ത്യക്ക് ആശ്വാസം.ബൗളിംഗ് നിരയില്‍ ഒന്നോ രണ്ടോ മാറ്റം കൂടി വരുത്താന്‍ സാധ്യതയുണ്ട്.

also read: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; ധന നയ സമിതി യോഗം ഇന്നാരംഭിക്കും

രണ്ടാം ടി20 ക്ക് മുമ്പ് നേരിയ പരിക്കേറ്റ കുല്‍ദീപ് യാദവ് തിരിച്ചെത്തിയേക്കും. പേസ് നിരയില്‍ ഉമ്രാന്‍ മാലിക്കോ ആവേശ് ഖാനോ കളിക്കാനും സാധ്യതയുണ്ട്.കുല്‍ദീപ് തിരിച്ചെത്തിയാല്‍ രവി ബിഷ്ണോയ് പുറത്താകും. മുകേഷ് കുമാറിന് പകരം ഉമ്രാനോ ആവേശ് ഖാനോ പ്ലേയിംഗ് ഇലവനിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here