ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ട്വന്‍റി20: ടോസ് ഇന്ത്യക്ക്

വെസ്റ്റിന്‍ഡീസിനെതിരായ ഫൈനല്‍ ട്വന്‍റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.  ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ഒബേദ് മക്കോയ്ക്ക് പകരം അൽസാരി ജോസഫ് കളിക്കും. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച ഇരു ടീമുകള്‍ക്കും വിജയ സാധ്യതയുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് സമ്മർദ്ദത്തിലായെങ്കിലും പിന്നീട് തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ കളി 9 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്.

ALSO READ: മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളിൻ്റെ ഫിയർലൻസ്, അറ്റാക്കിങ്ങ് ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരികെയെത്തിയതും പോസിറ്റീവാണ്. തിലക് വർമ തൻ്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു. കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ ബൗളിംഗിലും മികച്ചുനിൽക്കുന്നു.

ALSO READ: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News