മണിപ്പൂരില്‍ പ്രതിഷേധിക്കാന്‍ ‘ഇന്ത്യ’; പ്രതിപക്ഷ എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്തും

മണിപ്പൂരില്‍ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’. നാളെ പ്രതിപക്ഷ എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്തും. 27നും 28നും സഭയില്‍ ഉണ്ടാകണമെന്ന് ആംആദ്മി എംപിമാര്‍ക്ക് വിപ്പ് നല്‍കി.

Also Read- ‘മോദിയുടെ പരാമർശം അസംബന്ധം, ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വർഗീയ അജണ്ട’; സീതാറാം യെച്ചൂരി

ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഇന്‍ക്ല്യൂസീവ് അലയന്‍സ്) എന്ന രാഷ്ട്രീയ മുന്നേറ്റത്തിന് രൂപം നല്‍കിയത്. ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.

Also Read- ബിഹാറിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

എല്ലാവരേയും ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ സഖ്യത്തിന്റെ കാതല്‍. ഭരണത്തുടര്‍ച്ചയ്ക്കുള്ള നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിന് തടയിടുക എന്നതാണ് പ്രധാന ലക്ഷ്യം. രാഹുല്‍ ഗാന്ധിയായിരുന്നു സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്. മറ്റുള്ളവര്‍ അത് അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here