ബംഗ്ലാദേശിനെ തരിപ്പണമാക്കി ഇന്ത്യ ; ചരിത്രം കുറിച്ച നായകനായി രോഹിത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2 – 0 ത്തിനു ഇന്ത്യ സ്വന്തമാക്കി. ബംഗ്ലാദേശ് ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസങ്ങൾ മഴമൂലം നഷ്ടപ്പെട്ടിരുന്നു. എന്നാൽ നാലും, അഞ്ചും ദിവസങ്ങളിൽ മിന്നും പ്രകടനം കാഴ്ച വെച്ച് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ALSO READ : നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

അതേസമയം പരമ്പര വിജയത്തോടൊപ്പം ഒരു ചരിത്രനേട്ടം കൂടി നേടിയിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ. മൂന്ന് വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 40+ സിക്‌സറുകൾ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. 2022, 2023 വർഷങ്ങളിൽ ആയിരുന്നു ഇതിനു മുൻപ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല്പതിലധികം സിക്‌സറുകൾ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys