
ദക്ഷിണാഫ്രിക്ക ഉള്‍പ്പെട്ട ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ അഞ്ച് ബോള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് ആണെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ശ്രീലങ്ക 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു.
33 ബോളില്‍ 56 റണ്‍സെടുത്ത നിലാഷിക സില്‍വയാണ് കളിയിലെ താരം. ഹര്‍ഷിത സമരവിക്രമ കൂടിയെടുത്ത അര്‍ധ സെഞ്ചുറി (61 ബോളില്‍ 53) ആണ് ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായത്. മൂന്ന് വിക്കറ്റെടുത്ത സ്‌നേഹ റാണ ഇന്ത്യന്‍ ബോളിങില്‍ തിളങ്ങി.
Read Also: മാക്സ്‌വെലിന് പകരം മിച്ചൽ ഓവൻ പഞ്ചാബിലെത്തും; വരുന്നത് പി എസ് എല്ലിൽ നിന്ന്
ഇന്ത്യയുടെ റിച്ച ഘോഷിന്റെ അര്‍ധ സെഞ്ചുറി പാഴായി. 48 ബോളില്‍ 58 റണ്‍സ് ആണ് റിച്ച എടുത്തത്. ഓപണര്‍ പ്രതിക റാവല്‍ 35ഉം ജെമീമ റോഡ്രിഗസ് 37ഉം റണ്‍സെടുത്തു. ലങ്കയുടെ സുഗന്ധിക കുമാരിയും ചമരി അട്ടപ്പട്ടുവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഇരു ടീമുകളിലും മാറ്റമുണ്ടായിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here