
ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ വനിതാ ടീമിൽ യുവ ഓൾറൗണ്ടർ കാശ്വി ഗൗതമിനിയെയും സ്പിന്നർ അനുഷ്ക ശർമയെയും ഉൾപ്പെടുത്തി.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ അരങ്ങേറാനുള്ള വാതിൽ ആണ് കാശ്വിക്ക് വേണ്ടി തുറന്നിരിക്കുന്നത്.
ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരത്തിന് ടീമിലേക്കുള്ള വാതിൽ തുറന്നത് മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതാണ്. , ജി. കമാലിനി, അമൻജോത് കൗർ, വൈഷ്ണവി ശർമ്മ എന്നിവർ ടീമിൽ ഇടംനേടാതിരുന്നത് ശ്രദ്ധേയമായി. യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ് സീനിയർ താരങ്ങൾക്ക് വിനയായത്.
Also Read: റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് കനത്ത തിരിച്ചടി: യഷ് ദയാൽ ഐപിഎൽ 2026 സീസണിൽ കളിക്കില്ല
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജെയന്റ്സ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് അനുഷ്കയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. തന്റെ ആദ്യ സീസണിൽ തന്നെ 177 റൺസ് നേടിയ താരം, അതിൽ 124 റൺസ് ബൗണ്ടറികളിലൂടെ ആണ് അടിച്ചുകൂട്ടിയത്.
ഇന്ത്യൻ സ്‌ക്വാഡ്
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, കാഷ്വീ ഗൗതം, ഭാരതി ഫുൽമാലി, ഉമ ചേത്രി & അനുഷ്ക ശർമ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

