
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ചരിത്രം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിന് ഇന്ത്യക്ക് വിജയം. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ കന്നി വിജയമാണ്. ടെസ്റ്റ് ക്യാപ്റ്റൻ ആയതിനു ശേഷമുള്ള ഗില്ലിന്റെയും ആദ്യ വിജയം തന്നെയാണ്. ബാറ്റിങ്ങിൽ ഇന്ത്യയുടെ നെടുംതൂണായതും ക്യാപ്റ്റൻ തന്നെയാണ്.
രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് സ്വന്തമാക്കി ആകാശ് ദീപും ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. ആദ്യ ഇന്നിങ്സിൽ സിറാജും ആറ് വിക്കറ്റ് നേടിയിരുന്നു. ആകെ ഈ ടെസ്റ്റിൽ 10 വിക്കറ്റ് ആകാശ് ദീപ് നേടി.
Also Read: ഗില്ലിൽ നിന്നും പ്രചോദനം ലഭിച്ചു എനിക്ക് അത് പോലെ കൂടുതൽ സമയം ബാറ്റ് ചെയ്യണം: വൈഭവ് സൂര്യവംശി
ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെ ഡബിൾ സെഞ്ച്വറി നേട്ടത്തിന്റെ മികവിൽ 587 റൺസ് നേടി. പിന്തുടർന്നെത്തിയ ഇംഗ്ലണ്ടിന് 407 റൺസ് നേടാനെ സാധിച്ചുള്ളൂ. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 407 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ട് 271 റൺസിന് ഓൾ ഔട്ടായി.

യുവ പേസർ ആകാശ് ദീപായാരുന്നു കളി ഇന്ത്യക്കനുകൂലമാക്കി മാറ്റിയത്. ഇംഗ്ലണ്ടിന്റെ ടോപ്പ് ഓർഡറിനെ തകർത്ത ആകാശ് വിജയത്തിൽ നിർണായകമായി. ഇതോടെ പരമ്പര 1-1 ആയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here