പ്രോജക്ട് മാരുതിന് തുടക്കം; വിമുക്ത ഭടന്മാര്‍ പങ്കാളിയാകണമെന്ന് വ്യോമസേന

വ്യോമസേനയുടെ ചരിത്രം സംരക്ഷിക്കുന്നതിനായി റെക്കോര്‍ഡുകള്‍ ശേഖരിച്ചും ഡിജിറ്റലൈസ് ചെയ്യുന്നതിനുമായുള്ള മാരുത് പദ്ധതിക്ക് തുടക്കമായി. തദ്ദേശീയമായി നിര്‍മിച്ച ജെറ്റ് ഫൈറ്റര്‍ എച്ച്എഎല്‍ എച്ച്എഫ്-24 മാരുതില്‍ നിന്നാണ് പ്രോജക്ട് മാരുത് എന്ന പേര് പദ്ധതിക്ക് ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി വിവരശേഖരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിട്ടുപോയ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും വ്യക്തിപരമായ ഓര്‍മ്മകള്‍, ഫോട്ടോഗ്രാഫുകള്‍, ലോഗ് ബുക്കുകള്‍ തുടങ്ങിയവ പങ്കുവെച്ച് ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് എല്ലാ വിമുക്തഭടന്മാരോടും വ്യോമസേന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അടുത്തുള്ള വ്യോമ സേന കേന്ദ്രത്തിലോ അല്ലെങ്കില്‍ projectmarut@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ അയക്കാമെന്നും വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രവും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നത്: സുഭാഷിണി അലി

വ്യോമസേന അതിന്റെ ഹിസ്റ്ററി സെല്ലിലുള്ള എല്ലാ രേഖകളും ആര്‍ക്കൈവ് ചെയ്തിട്ടുണ്ട്, അവയില്‍ തരംതിരിക്കപ്പെട്ട ഫയലുകള്‍, ഫോട്ടോഗ്രാഫുകള്‍, മിഷന്‍ റിപ്പോര്‍ട്ടുകള്‍, പ്രവര്‍ത്തന പഠനങ്ങള്‍ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ക്ലോസ്ഡ് ഫയലുകള്‍, സ്വാതന്ത്രിന് മുമ്പുള്ളവ എന്നിവ തരംതിരിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയും കൂടാതെ വ്യോമസേനാ ഉദ്യോഗസ്ഥര്‍, വ്യോമസേനാ വിദഗ്ദര്‍, അക്കാദമിക് വിദഗ്ധര്‍, സിവിലിയന്‍ സൈനിക ചരിത്രകാരന്മാര്‍ എന്നിവരുടെ ഗവേഷണ/റഫറന്‍സിനായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News