ഖത്തറിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പ്രശംസിച്ച് ഇന്ത്യൻ അംബാസിഡർ

indian ambassador vipul qatar security

ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തർ സർക്കാർ സ്വീകരിക്കുന്ന ശക്തമായ സുരക്ഷാ നടപടികൾക്കും കരുതലിനും പ്രശംസ അറിയിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ. ഫെബ്രുവരി 28-ന് പ്രദേശത്ത് സംഘർഷം ആരംഭിച്ചശേഷം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സർക്കാർ സംവിധാനങ്ങളും ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ ജാഗ്രത പാലിച്ചു. അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ആശയവിനിമയ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഖത്തർ ഒരുക്കിയിരിക്കുന്നത് അഭിനന്ദനയോഗ്യമാണെന്നും അദ്ദേഹം അറിയിച്ചു.

Also read : പ്രവാസികൾക്ക് ഒരു കോടി രൂപ വരെയുളള ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്

ഖത്തറിന് നേരെ ഉയരുന്ന വെല്ലുവിളികളിൽ ഇന്ത്യ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഖത്തർ അമീറിന്റെയും സർക്കാരിന്റെയും മികച്ച പ്രവർത്തനങ്ങൾ താമസക്കാർക്ക് ആത്മവിശ്വാസം നൽകുന്നുവെന്നും പ്രവാസികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഖത്തറിന്റെ നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News