ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം; ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച തിങ്കളാഴ്ച

ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍  തമ്മിലുള്ള തിങ്കളാഴ്ച ചര്‍ച്ച നടത്തും. ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനായിട്ടാണ് ഇരു രാജ്യത്തെയും കമാന്‍ഡര്‍മാര്‍ ചർച്ച നടത്തുന്നത്.ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി നയിക്കും. സേനാതലത്തില്‍ നടക്കുന്ന 19-ാം ചര്‍ച്ചയാണിത്.

also read:സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; റിഹേഴ്സലുകൾ നടക്കും, രാജ്യത്ത് കനത്ത സുരക്ഷ

കഴിഞ്ഞ ഏപ്രില്‍ 23ന് ആയിരുന്നു ഇരു സേനകളും ഒടുവില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

also read:ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

അതേസമയം ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഒരേ വേദിയില്‍ എത്തുന്നതിനിടയിലാണ് ഇരു സേനാത്തലങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News