പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

INDO PAK Conflict

പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസകേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധനനാലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമ കേന്ദ്രങ്ങള്‍ തകര്‍ത്തതായുളള പാകിസ്ഥാന്‍റെ അവകാശവാദം പച്ചക്കളളമാണെന്നും വിക്രം മിസ്രി പറഞ്ഞു.

പഞ്ചാബിലെ ഫിറോസ്പൂര്‍, ജലന്തര്‍, ജമ്മുകശ്മീരിലെ രജോരി തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ക‍ഴിഞ്ഞ രാത്രിയില്‍ പാക്കിസ്ഥാന്‍ ആക്രമങ്ങള്‍ നടത്തി. രജോരി അഡീഷണല്‍ ജില്ലാ വികസന ഓഫീസര്‍ രാജ്കുമാര്‍ താപ്പ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.40ന് പഞ്ചാബ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു. മിസൈലിനെ നിര്‍വീര്യമാക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

Also Read: പാകിസ്ഥാൻ നടത്തുന്നത് നുണപ്രചരണങ്ങൾ; പ്രകോപനത്തിന് തക്കതായ മറുപടി നൽകി: ഇന്ത്യൻ സായുധ സേന

സിര്‍സ, സുരാട്ട്ഗര്‍ഹ് തുടങ്ങിയ വ്യോമ താവളങ്ങള്‍ തകര്‍ത്തെന്നതാണ് പാകിസ്ഥാന്‍റെ അവകാശവാദം. പാക് അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു.

ഇന്ത്യ പരമാവധി സംയമനം പാലിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ ഒ‍ഴിവാക്കിയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരധനാലയങ്ങള്‍ അക്രമിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News