ഇന്ത്യൻ സൈന്യത്തിന്റെ ഓഫ് റോഡ് പോരാളികളായ വാഹനങ്ങളെ പറ്റി അറിയാം

Military OFF Road Vehicles

ഇന്ത്യൻ സൈന്യം പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഓഫ് റോഡ് എസ് യു വികൾ ഏതൊക്കെയാണെന്ന് അറിയാമോ? പെട്രോളിങ്ങിനും പ്രതികൂലമായ ടെറയ്നും ഉള്ള പ്രദേശത്ത് എത്തിച്ചേരുന്നതിനുമായാണ് ഓഫ് റോഡ് വാഹനങ്ങളെ സൈന്യം ആശ്രയിക്കുന്നത്. രാജ്യസുരക്ഷയിൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൈന്യത്തിന്റെ വാഹനങ്ങളും. ഇന്ത്യൻ സേനാ നിരയിലെ മികച്ച ഓഫ് റോഡ് വാഹനങ്ങളിൽ ചിലതിനെ പരിചയപ്പെടാം.

ടൊയോട്ട ഹൈലക്സ്
2023 ജൂലായിലാണ് സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ടൊയോട്ട ഹൈലക്സ് കടന്നു വരുന്നത്. നിരവധി പരീക്ഷണയോട്ടങ്ങൾക്ക് ശേഷമാണ് സൈന്യം ഈ വാഹനം സ്വന്തമാക്കാൻ തീരുമാനിച്ചത്. ഓഫ് റോഡ് കഴിവും, വലിയ ഭാരം വഹിക്കാനുള്ള ശേഷിയുമാണ് വാഹനം സൈന്യത്തിന്റെ ഭാ​ഗമാകാനുള്ള പ്രധാന കാരണം.

മാരുതി സുസുക്കി ജിപ്‌സി
കരുത്ത്, വിശ്വാസ്യത ഏത് ഭൂപ്രദേശത്തിലൂടെയും കുതിക്കാനുള്ള കരുത്ത് ഇതാണ് ജിപ്സിയെ സൈന്യത്തിന്റെ പ്രിയ വാഹനമാക്കിയത്. 1991 മുതൽ സൈന്യത്തിന്റെ ഭാ​ഗമാണ് ഈ വാ​ഹനം. നിരത്തുകളിലേക്ക് ഇപ്പോൾ ജിപ്സി എത്തുന്നില്ലെങ്കിലും സൈന്യത്തിനായി കമ്പനി ഇപ്പോഴും ജിപ്സി പ്രത്യേകമായി നിർമിച്ചു നൽകുന്നുണ്ട്.

അറ്റോർ N1200
അറ്റോർ N1200 എന്ന വാഹനത്തിന് മഞ്ഞ്, ചെളി, ജലാശയങ്ങൾ എന്നിവടങ്ങളിലൂടെ വേ​ഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഇതാണ് ഈ വാഹനത്തെ സൈന്യത്തിന്റെ നിരയിലേക്ക് എത്തിച്ചത്.

ടാറ്റ സെനോൺ
ഈ 4×4 പിക്കപ്പ് ട്രക്ക് സൈന്യം ഉപയോ​ഗിക്കുന്നത് പട്ടാളക്കാരേയും, സൈനിക ഉപകരണങ്ങളേയും വഹിച്ചുകൊണ്ട് ദുർഘടമായി ഭൂപ്രദേശത്തേക്ക് എത്താനാണ്.

മഹീന്ദ്ര അർമാഡോ
മഹീന്ദ്ര ഡിഫൻസ് സിസ്റ്റം വികസിപ്പിച്ചെടുത്ത കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനമാണ് മഹീന്ദ്ര അർമാഡോ. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, സ്ഫോടനത്തെ പ്രതിരോധിക്കുന്ന ഫ്ലോർ, ബാലിസ്റ്റിക് സംരക്ഷണം എന്നിവയുള്ള വാഹനം പെട്രോളിങ്ങിനും മറ്റുമായാണ് സൈന്യം ഉപയോ​ഗിക്കുന്നത്.

ഫോഴ്‌സ് ഗൂർഖ
2025ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമായ വാഹനമാണ് ഫോഴ്‌സ് ഗൂർഖ ഏത് ദുർഘടമായ ഭൂപ്രദേശത്തു കൂടെയും സഞ്ചരിക്കാനുള്ള ശേഷി ഉണ്ട് എന്നുള്ളതാണ് ഈ എസ് യു വിയെ സൈന്യം സ്വന്തമാക്കാനുള്ള കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News