ഓപ്പറേഷ‍ൻ സിന്ദൂര്‍; കോട്ലിയിലെ ഭീകരവാദ ക്യാമ്പിലുണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്

OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി കോട്ലിയിലെ ഭീകരവാദ ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ലഷ്കർ ഇ തൊയ്ബ യുടെ പ്രധാന കേന്ദ്രമായ കോട്ലിയിലുള്ള അബ്ബാസ് ക്യാമ്പ് ആണ് ഇന്ത്യൻ സൈന്യം തകര്‍ത്തത്. സൈന്യമാണ് ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ചാവേറുകളെ പരിശീലിപ്പിക്കുന്നതിനുള്ള നാഡീ കേന്ദ്രമായിരുന്നു ഈ ക്യാമ്പെന്നാണ് സൈന്യം അറിയിച്ചത്. കോട്‌ലി ഭീകര കേന്ദ്രത്തിന് പുറമേ, ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും പ്രധാന ഒളിത്താവളങ്ങളും ഇന്ത്യൻ സൈന്യം തകര്‍ത്തിട്ടുണ്ട്.

ENGLISH NEWS SUMMARY: Indian Army shares the video of strike on Abbas terrorist camp at Kotli in PoK

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News