വാക്കുകൾ അൽപ്പം കടന്നുപോയി; ഒടുവിൽ ജയിൽ വാസവും നാടുകടത്തലും ശിക്ഷ

സൗദിയിലെ ദമാം വിമാനത്താവളത്തിൽ ഇന്ത്യക്കാരൻ പിടിയിൽ. ബാഗിൽ എന്താണെന്ന എയർപോർട്ട് ഉദ്യോഗസ്ഥയുടെ ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് മറുപടി നല്കിയതിനാണ് തമിഴ്നാട് സ്വദേശിയായ ഇയാൾ പിടിയിലായത്. തുടർന്ന് ഇയാൾക്ക് ഒരുമാസത്തെ ജയിൽവാസത്തിനും നാട് കടത്തലിനും ശിക്ഷ വിധിച്ചു. സുരക്ഷാ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശമായി പെരുമാറിയതിനുമാണ് ശിക്ഷ.

ALSO READ: ബോക്സ് ഓഫീസ് ഹിറ്റിൽ നിന്നും ദൃശ്യം പുറത്ത്

ബാഗേജ് ചെക്കിങ്ങിനിടെയാണ് ഇയാൾ എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ബാഗിൽ എന്താണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥ ആവർത്തിച്ച് ചോദിക്കുകയും ഇതിൽ ക്ഷുഭിതനായ ഇയാൾ ബോംബൊന്നുമില്ലെന്ന് മറുപടി നൽകുകയുമായിരുന്നു. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥ എയർപോർട്ട് സുരക്ഷാ വിഭാഗത്തെ അറിയിക്കുകയും ഡോഗ് സ്വക്വാഡ് ഉൾപ്പെടുന്ന സുരക്ഷാ വിഭാഗം എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ALSO READ: വ്യാജ നിയമന തട്ടിപ്പ്: ചിലത് തുറന്നു പറയാനുണ്ട്; മന്ത്രി വീണാ ജോര്‍ജ്

വർഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്നയാളാണ് പിടിയിലായ യാത്രക്കാരൻ.ഇയാളുടെ ഭാര്യ ഇന്ത്യൻ എംബസിക്ക് നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News