തുടരാന്‍ ആഗ്രഹമുണ്ട്, പക്ഷേ വിരമിക്കുന്നു; ഇന്ത്യയുടെ അഭിമാനതാരം മേരി കോം വിരമിച്ചു

ആറുതവണ ലോക ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം ബോക്‌സിംഗില്‍ നിന്നും വിരമിച്ചു. ബോക്‌സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലമാണ് ഈ തീരുമാനമെന്നും മേരി കോം വ്യക്തമാക്കി. ആറു തവണ ബോക്‌സിംഗില്‍ ലോക ചാമ്പ്യനായ ഒരേയൊരു താരമായ മേരി കോം തനിക്ക് ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും താന്‍ ജീവത്തില്‍ എല്ലാം നേടിയെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ALSO READ:  ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; പെന്‍ഷന്‍ മുടങ്ങിയതിനാലെന്നത് വസ്തുതാ വിരുദ്ധം

രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെ മാത്രമേ മത്സിക്കാന്‍ പാടുള്ളു. മേരി കോമിന് 41 വയസായി.

ALSO READ: കാണാതായ അധ്യാപകയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍; സംഭവം കര്‍ണാടകയില്‍

പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണം നേടിയ മേരി കോം, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി ചരിത്രം കുറിച്ചു. 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News