ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗത്തിന് മരണം; 20 പേര്‍ക്ക് പരുക്ക്

നെതര്‍ലന്റ്‌സ് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗത്തിന് മരണം. 20 പേര്‍ക്ക് പരുക്ക് പറ്റി. ഏകദേശം 3,000 കാറുകള്‍ കയറ്റിക്കൊണ്ട് വന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. ജര്‍മ്മനിയില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് നിരവധി ക്രൂ അംഗങ്ങള്‍ കടലില്‍ ചാടി.

ALSO READ: ഷെയ്ഖ് സയീദിന്റെ വിയോഗം; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് യുഎഇ

തീപിടിത്തത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരണപ്പെട്ടതായി നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു. പരുക്കേറ്റ 20 ജീവനക്കാരുമായും സുരക്ഷിതരാണെന്നും ഇവർക്ക് വൈദ്യസഹായം നല്‍കുന്നുണ്ട്. ഡച്ച് അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.

ALSO READ: പത്തനംതിട്ടയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യ കസ്റ്റഡിയിൽ

രക്ഷാപ്രവര്‍ത്തന ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 23 ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഡച്ച് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അപകടത്തിന് പിന്നാലെ കപ്പലിലെ 23 ജീവനക്കാര്‍, സ്വയം തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വളരെ വേഗത്തില്‍ പടരുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളെ എത്തിയപ്പോഴേക്കും സ്ഥിതി വളരെ അപകടകരമായ അവസ്ഥയിലേക്ക് മാറി. ശേഷിച്ച ജീവനക്കാരെ ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി.കപ്പല്‍ മുങ്ങുന്നത് തടയാനാണ് അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കപ്പലിനെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാന്‍ ബോട്ടുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here