സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സ്; മെയ്ബ ജി.എല്‍.എസ്.600 സ്വന്തമാക്കി ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ

സെലിബ്രിറ്റികളുടെ ഇഷ്ടകാറാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വി. ഇപ്പോഴിതാ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയും ഈ കാറ് സ്വന്തമാക്കിയിരിക്കുന്നു. ഓട്ടോ ഹാങ്ങര്‍ മെഴ്സിഡീസ് ബെന്‍സില്‍ നിന്നാണ് രഹാനെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

പോളാര്‍ വൈറ്റ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. 2.96 കോടി രൂപയാണ് മെഴ്സിഡീസ് ബെന്‍സ് മെയ്ബ ജി.എല്‍.എസ്.600-ന്റെ എക്സ്ഷോറൂം വില. അത്യാഡംബര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്റീരിയറും മയ്ബയുടെ സിഗ്നേച്ചര്‍ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറുമാണ് വാഹനത്തിന്റെ ഹൈലൈറ്റ്.

Also Read: മനോഹരമായ കുടുംബത്തിലേക്ക് വിലയേറിയ മറ്റൊരു ചേര്‍ക്കല്‍; ‘അകായ്’ സന്തോഷം നിറയ്ക്കട്ടെ; കോഹ്ലിക്കും അനുഷ്‌കയ്ക്കും ആശംസ: സച്ചിന്‍

ദുല്‍ഖര്‍ സല്‍മാന്‍, നയന്‍താര, രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, തപ്‌സി പന്നു, നീതു സിങ്ങ്, തെലുങ്ക് നടന്‍ രാം ചരണ്‍ തുടങ്ങിയ താരങ്ങള്‍ രഹാനെയ്ക്ക് മുമ്പ് ഈ വാഹനം സ്വന്തമാക്കിയ സെലിബ്രിറ്റികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News