ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സൂര്യകുമാര്‍ യാദവിന് പെണ്‍കുഞ്ഞ് പിറന്നു; ഗേള്‍ ഡാഡ് ക്ലബിലേക്ക് സ്വാഗതമരുളി ബോളിവുഡ് താരങ്ങള്‍

surya kumar

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കം. സൂര്യകുമാറിനും ഭാര്യ ദേവിക ഷെട്ടിക്കും പെണ്‍കുഞ്ഞ് പിറന്നു. സൂര്യകുമാര്‍ യാദവ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന വിവരം പുറത്തുവിട്ടത്.


സൂര്യകുമാറിന്റെയും ഭാര്യയുടെയും കൈവിരലുകളില്‍ കുഞ്ഞ് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കുട്ടിയുടെ ജനനവാര്‍ത്ത പുറത്തുവിട്ടത്. 2016 ജൂലായിലാണ് സൂര്യകുമാറം ദേവികയും വിവാഹിതരായത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. സൂര്യകുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുഞ്ഞിന്റെ ചിത്രമുള്ള അതിവേഗം വൈറലായി.

Also Read: ബ്ലൂ ഡ്രസില്‍ എലഗന്റ് ലുക്ക്; ആരാധകര്‍ക്കായി ‘തേരിറങ്ങും മുകിലേ’ പാടി റിമി ടോമി


ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ സൂര്യകുമാറിനു ആശംസയുമായി രംഗത്തുവന്നു. ഗേള്‍ ഡാഡ് ക്ലബിലേക്ക് സ്വാഗതമെന്നായിരുന്നു രണ്‍വീര്‍ സിങ് കുറിച്ചത്. വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ആതിയ ഷെട്ടി, പൂജ ഹെഗ്‌ഡെ, മിര കപൂര്‍, തുടങ്ങിയവരും ആശംസ അറിയിച്ചു. ഇതുവരെ രണ്ടു മില്യണിലധികം പേരാണ് സൂര്യകുമാറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്.
ഐ.പി.എല്‍ പുരോഗമിക്കുന്നതിനിടെയാണ് സൂര്യകുമാറിന്റെ കുഞ്ഞിന്റെ ജനനം. ഭാര്യയുടെ പ്രസവം അടുത്തതിനാല്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സൂര്യകുമാര്‍. മേയ് 10ന് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. കുഞ്ഞ് ജനിച്ച പശ്ചാത്തലത്തില്‍ മത്സരത്തിനു സൂര്യകുമാര്‍ ഇറങ്ങുമോയെന്ന കാര്യം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News