ഏഷ്യന്‍ ഗെയിംസ് ;ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സരക്രമമായി

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമായി. ഐസിസി റാങ്കിംഗ് പട്ടിക പ്രകാരം ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ജൂണ്‍ ഒന്നിലെ ഐസിസി റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശിക്കും. മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20യുടെ പദവിയുണ്ടായിരിക്കും.

ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് തുടങ്ങുക. പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിനും സെമി ഫൈനല്‍ ഒക്ടോബര്‍ ആറിനും സ്വര്‍ണ-വെങ്കല മെഡല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ എഴിനുമാണ് നടക്കുക . വനിതാ ടീമുകളുടെ മത്സരശേഷമായിരിക്കും പുരുഷ ടീമുകളുടെ മത്സരം. വനിതാ ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരം സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ഇതിൽ യോഗ്യത നേടിയാല്‍ സെമി 25നു നടക്കും. സ്വര്‍ണ, വെങ്കല മെഡല്‍ മത്സരങ്ങള്‍ 26നും നടക്കും.

Also read: ഓണം,നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്‌പെഷ്യൽ ട്രെയിൻ വേണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് മന്ത്രി വി അബ്‌ദുറഹിമാൻ

പുരുഷ ടീമിന്‍റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദും വനിതാ ടീമിന്‍റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെയും ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്. വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാൻ സിംഗ് എന്നിവരാണ് പുരുഷ ടീമിലെ പ്രധാന താരങ്ങള്‍.

also read:‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി

വനിതാ ടീമില്‍ ഹര്‍ന്‍പ്രീത്, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മലയാളി താരം മിന്നു മണി, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, ദേവിക വൈദ്യ, അഞ്ജലി സർവാണി, ടിറ്റാസ് സാധു, രാജേശ്വരി ഗയക്വാദ് എന്നിവരുമുണ്ട്.അതേസമയം രണ്ട് മത്സര വിലക്കുള്ളതിനാല്‍ വനിതാ ടീം ഫൈനലില്‍ എത്തിയാല്‍ മാത്രം ഹര്‍മന്‍പ്രതിന് കളിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News