ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി

യുവ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീർ സ്വദേശിനി റൊമാന ജാഹുർ ആണ് വധു. ഭാര്യയുമൊത്തുള്ള വിവാഹ ഫോട്ടോ സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, ഇന്ത്യൻ താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, തിലക് വർമ, അക്ഷർ പട്ടേൽ എന്നിവർ താരത്തിന് ആശംസകൾ അറിയിച്ചു.

also read: ടി20 പരമ്പര; രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

25 വയസ്സുകാരനായ സർഫറാസ് ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.ദൈവസഹായമുണ്ടെങ്കിൽ ഇന്ത്യൻ‌ ജഴ്സിയിൽ ഗ്രൗണ്ടിൽ ഇറങ്ങുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി സർഫറാസ് പറഞ്ഞു.

also read: എട്ടു രാജ്യങ്ങള്‍ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയില്‍; പ്രഖ്യാപനവുമായി സൗദി

കഴിഞ്ഞ കുറച്ചു സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലാണ് സർഫറാസ് കളിക്കുന്നത്. അവസാന മൂന്ന് രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ 2566 റൺസ് താരം സ്കോർ ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 79.65 ആണ് താരത്തിന്റെ ശരാശരി. പക്ഷേ ഐപി എല്ലിൽ താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സര്‍ഫറാസിനെ ഉൾപ്പെടുത്താത്തതിനെതിരെ സിലക്ടർമാർക്കു നേരെ വലിയ വിമർശനമാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News