ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം; സൗദി വഴി മടങ്ങാൻ എംബസിയുടെ അടിയന്തര സഹായം

Indians in Bahrain travel assistance

മേഖലയിലെ യുദ്ധാന്തരീക്ഷവും എയർപോർട്ട് അടച്ചുപൂട്ടലും മൂലം ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തിര സഹായം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി. വിസിറ്റ് വിസയിലെത്തിയവർക്കോ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കോ ബഹ്‌റൈൻ സൗദി കോസ് വേ വഴി യാത്ര ചെയ്യാമെന്ന് എംബസി അറിയിച്ചു.

റിയാദിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ടവർ wel2.bahrain@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പൂർണ്ണനാമം, പാസ്പോർട്ട് കോപ്പി, വിസ കോപ്പി, യാത്രാ ടിക്കറ്റിന്റെ കോപ്പി , മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

Also read: ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കേന്ദ്ര നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി മന്ത്രി വി. ശിവൻകുട്ടി

അപേക്ഷകളിൽ സൗദി സർക്കാരിന്റെ അനുമതി ലഭിച്ചാൽ, ഇന്ത്യൻ എംബസി ബഹ്‌റൈൻ വഴി 72 മുതൽ 96 മണിക്കൂർ വരെ കാലാവധി ഉള്ള ട്രാൻസിറ്റ് വിസ നൽകും. സൗദിയിലേക്ക് പോകുന്ന യാത്രക്കാർ ചെക്ക്‌പോയിന്റിൽ പകൽസമയത്ത് എത്താൻ വിനോദ് കെ. ജേക്കബ് അഭ്യർത്ഥിച്ചു. ഈ സൗകര്യം പ്രവാസി ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ വിവരങ്ങൾക്ക് എംബസിയെ ബന്ധപ്പെടാംമെന്നും അംബാസിഡർ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News