പേടിച്ചാണ് അടുത്തു പോയത്, പക്ഷെ ആ സിനിമയ്ക്ക് പേര് വരെ മമ്മൂക്കയാണ് ഇട്ടത്: സംവിധായകൻ ഷാഫി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രമാണ് മായാവി. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, ഗോപിക എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഓരോ സിനിമയും സംഭവിക്കുന്നതിന് പിറകിലും നിരവധി കഥകൾ ഉണ്ടാവാറുണ്ട്, അത്തരത്തിൽ മായാവി സംഭവിച്ചതിന് പിറകിലുള്ള കഥകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഷാഫി. മായാവിയുടെ കഥ പറയാൻ മമ്മൂക്കയുടെ അടുത്ത് പോയതും, കഥ പറയാൻ പേടിച്ചതും ഒടുവിൽ അതേ സിനിമയ്ക്ക് മമ്മൂക്ക തന്നെ പേരിട്ടതുമായ അനുഭവങ്ങളാണ് ഷാഫി പങ്കുവെക്കുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാഫിയുടെ തുറന്നു പറച്ചിൽ.

ALSO READ: ചായ നല്‍കാന്‍ വൈകി, മകളും മരുമകളുമായി വഴക്കിട്ട ശേഷം 65കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഷാഫി പറഞ്ഞത്

എന്റെ ആദ്യ സിനിമയായ വണ്‍മാന്‍ഷോയ്ക്ക് തിരക്കഥ എഴുതിയത് റാഫി മെക്കാര്‍ട്ടിനായിരുന്നു. അത് കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അവരോട് അടുത്തൊരു തിരക്കഥ ചോദിക്കുന്നത്. അപ്പോഴേക്കും കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. ആ ധൈര്യത്തിലാണ് അവരോട് വീണ്ടുമൊരു തിരക്കഥ ചോദിച്ചത്. റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും ചേര്‍ന്ന് പുതിയ സിനിമയുടെ വണ്‍ലൈനുണ്ടാക്കി. വൈശാഖ് രാജനായിരുന്നു നിര്‍മാണം. ആന്റോ ജോസഫാണ് പറഞ്ഞത് മമ്മൂക്കയുടെ അടുത്ത് കഥ ഒന്ന് സൂചിപ്പിച്ചുനോക്കാം എന്ന്. അങ്ങനെ മമ്മൂക്കയെ ചെന്നുകണ്ട് വണ്‍ലൈന്‍ പറഞ്ഞു. ‘ഇരുട്ട് അടി സര്‍വീസ്, ഐ.എ.എസ്.’ എന്നൊക്കെ പറഞ്ഞ് പുതിയരീതിയിലുള്ള അവതരണമാണ് നടത്തിയത്.

മമ്മൂക്കയുടെ അടുത്തുചെല്ലുമ്പോള്‍ ചെറിയ സംശയവും പേടിയുമുണ്ടായിരുന്നു. കാരണം സിനിമയിലെ ഹീറോ ഇരുട്ടടിക്കാരനാണ്. പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അയാളൊരു ഹീറോയാണെങ്കിലും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ മഹിക്ക് ഒരു വിലയുമില്ല. സലീംകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമടക്കം അയാളെ പേടിപ്പിച്ചുനിര്‍ത്തുകയാണ്. മെഗാസ്റ്റാര്‍ പദവിയിലിരിക്കുന്ന മമ്മൂക്കയ്ക്ക് ഇത് ഇഷ്ടമാകുമോ എന്നതായിരുന്നു പേടി. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതംമൂളി. മമ്മൂക്കയുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയതോടെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറാക്കി. ഗോപി ചെട്ടിപാളയത്തെ മമ്മൂക്കയുടെ സിനിമ ലൊക്കേഷനിലേക്ക് ഞാനും റാഫിക്കയും മെക്കാര്‍ട്ടിന്‍ ചേട്ടനും തിരക്കഥയുമായി പുറപ്പെട്ടു. അപ്പോള്‍ സിനിമയുടെ പേര് മഹി ഐ.എ.എസ്. എന്നായിരുന്നു.

ALSO READ: മദ്യപിച്ച് സാഹസം ബസിനു മുന്നില്‍; സ്‌കൂട്ടര്‍ യാത്രികന് എട്ടിന്റെ പണി

കാറില്‍വെച്ച് റാഫിക്കയാണ് പറഞ്ഞത് നമുക്ക് പേര് മായാവി എന്നാക്കിയാലോ എന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് ആ പേര് വലിയ ആകര്‍ഷകമായി തോന്നിയില്ല. ലൊക്കേഷനിലെത്തി രാത്രി മമ്മൂക്കയുടെ മുറിയില്‍ പോയി മുഴുവന്‍ കഥ പറഞ്ഞ് ഷൂട്ടിങ്ങിന്റെ ഡേറ്റ് ഫിക്സ് ചെയ്തു. പിറ്റേന്ന് മമ്മൂക്കയോട് യാത്രപറയാന്‍ ലൊക്കേഷനിലേക്ക് ചെന്നു. അപ്പോള്‍ മമ്മൂക്ക ഞങ്ങളോട് ചോദിച്ചു: ”ഈ സിനിമയ്ക്ക് മായാവി എന്ന പേര് നന്നായിരിക്കില്ലേ എന്ന്! ” പിന്നെ ഒന്നും ആലോചിച്ചില്ല. മായാവി എന്ന ടൈറ്റില്‍ ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News