അമ്മ അറിയാൻ മുതൽ ബാലൻ വരെ 2026 കാൻ മേളയിലെ ഇന്ത്യൻ സിനിമകൾ

Cannes Film Festival Indian Films


2026-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമകളുടെ ശ്രദ്ധേയമായ സാന്നിധ്യം കാണാൻ സാധിക്കും. ഇന്ത്യക്ക് അഭിമാനമായി മലയാളത്തിൽ നിന്ന് ചി​ദംബരം സംവിധാനം ചെയ്ത ബാലൻ (Balan: The Boy) ഉൾപ്പെടെ ആറ് സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്

2026 കാൻ മേളയിലെ ഇന്ത്യൻ ചിത്രങ്ങൾ

അമ്മ അറിയാൻ (Amma Ariyan)

ലോക പ്രീമിയറായി ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ലോക ക്ലാസിക് വിഭാഗത്തിൽ കാനിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രവും അമ്മ അറിയാൻ ആണ്.

ബാലൻ: ദി ബോയ് (Balan: The Boy)

മാർക്കെ ഡു ഫിലിമിൽ മാർക്കറ്റിങ് സ്ക്രീനിങിലാണ് മഞ്ഞുമൽ ബോയിസിന്റെ സംവിധായകനായ ചിദംബരം ഒരുക്കിയ ബാലൻ ദി ബോയ് കാനിൽ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു മാധവനാണ്.

ഷാഡോസ് ഓഫ് ദി മൂൺലെസ് നൈറ്റ് (Shadows of the Moonless Night)

മെഹർ മൽ​ഹോത്രയുടെ സ്റ്റുഡൻസ് ഫിലിം ആയ ഷാഡോസ് ഓഫ് ദി മൂൺലെസ് നൈറ്റ് ലാ സിനിഫ് വിഭാ​ഗത്തിലാണ് കാനിൽ പ്രദർശിപ്പിക്കുന്നത്.

ചാർദികാല (Chardikala)

അമിത് സിംഗ് സറോൺ സംവിധാനം ചെയ്ത് പഞ്ചാബി ചിത്രമായ ചാർദികാല മാർക്കറ്റിം​ഗ് പ്രീമിയറായാണ് കാനിൽ പ്രദർശിപ്പിക്കുന്നത്. ആമി വിർക്കാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News