വിവാദങ്ങൾക്ക് അന്ത്യം; കറാച്ചിയിലെ ചാംപ്യൻസ് ട്രോഫി വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക

വിവാദങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ പാറിപ്പറന്ന് ഇന്ത്യയുടെ പതാക. പാകിസ്ഥാനും യുഎഇയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി 2025 ഇന്ന് ആരംഭിക്കാനിരിക്കെ കറാച്ചിയിലെ ദേശീയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാകയില്ലാത്തതിന്‍റെ പേരില്‍ വിവാദങ്ങൾ കത്തിപ്പടർന്നിരുന്നു. ഇതിന് പിന്നലെയാണ് ഇന്ത്യയുടെ പതാക പുതുതായി പ്രത്യക്ഷപ്പെട്ടത്. ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന 8 രാജ്യങ്ങളുടെയും പതാകകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ സ്റ്റേഡിയങ്ങളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചതിനെ ആരാധകര്‍ വിമര്‍ശിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനില്‍ കളിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ മാത്രമേ സ്റ്റേഡിയങ്ങളില്‍ ഉയര്‍ത്തിയിട്ടുള്ളൂ എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. എന്നാല്‍‌ ഇത് പാകിസ്താനിൽ കളിയ്ക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിന് പിസിബിയുടെ പ്രതികാര നടപടിയാണെന്നാണ് വിമര്‍ശനം ഉയർന്നത്.

‘എല്ലാവര്‍ക്കും അറിയാവുന്നതുപോലെ 2025 ലെ ഐസിസി ചാംപ്യൻസ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ല. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം എന്നിവിടങ്ങളിൽ കളിക്കാൻ പോകുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തിയിട്ടുണ്ട്’ പിസിബി വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.

Also Read : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്ക; പഴങ്കഥയായത് 40 വര്‍ഷത്തെ ചരിത്രം

ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങള്‍ നടക്കുന്നത് ദുബായിലായിരിക്കും. ഇന്ത്യയുമായി ദുബായില്‍ നടക്കുന്ന ആദ്യത്തെ മത്സരത്തിന് തയ്യാറെടുക്കുന്ന ബംഗ്ലദേശ് ടീമും പാകിസ്ഥാനിലെത്തിയിട്ടില്ല. അതിനാൽ അവരുടെ പതാകയും ഉയർത്തിയിട്ടില്ല. പാകിസ്ഥാനില്‍ കളിക്കാനെത്തുന്ന മറ്റ് രാജ്യങ്ങളുണ്ട്, അവരെ സ്വാഗതം ചെയ്യാനായി പതാകകള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്’ എന്നാണ് പിസിബി പറയുന്നത്.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നത്. പാകിസ്ഥാനും യുഎഇയും ആതിഥേയത്വം വഹിക്കുന്ന ഹൈബ്രിഡ് മോഡൽ ടൂർണമെന്‍റായിട്ടാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 നടക്കുന്നത്. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ദുബായില്‍ വച്ചാണ് നടക്കുക. മല്‍സരത്തിലെ നിലവിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News