
ഇറാനെതിരെയുള്ള ഇസ്രയേലിന്റെ സൈനിക സംഘർഷത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം. കേന്ദ്രം വിഷയത്തിൽ ആശങ്ക രേഖപ്പടുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നേയുള്ളൂ എന്നും സംഘർഷം രൂക്ഷമാകുന്ന അവസ്ഥ ഇരുരാജ്യങ്ങളും ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“നയതന്ത്ര ഇടപെടലുകളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കണം. സൗഹൃദപരമായ ബന്ധത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും” മന്ത്രാലയം കൂട്ടി ചേർത്തു. ഇരുരാജ്യങ്ങളിലുമുളള എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും നിര്‍ദേശം മന്ത്രാലയം നൽകി.
Also read – ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ
വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനിലെ ടെഹ്‌റാന്റെ വടക്കുകിഴക്കായി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇറാന്‍ തിരിച്ചടിക്കുമെന്ന് കണ്ട് ആക്രമണത്തിന് ശേഷം ഇസ്രായേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം.
Also read – ‘ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡിയായി മാറുന്നു’: മന്ത്രി മുഹമ്മദ് റിയാസ്
ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു. രാജ്യത്തിനും സിവിലിയന്‍ ജനതയ്ക്കും നേരെ സമീപഭാവിയില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം പ്രതീക്ഷിക്കുന്നതായും കാറ്റ്സ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here