ഖലിസ്ഥാന്‍ വിഘടന വാദ സംഘടനകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍

ഖലിസ്ഥാന്‍ വിഘടന വാദ സംഘടനകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഖാലിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഫണ്ടിംഗ് തടയുകയാണ് ലക്ഷ്യം.

വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഖലിസ്ഥാന്‍ സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ബബ്ബര്‍ ഖല്‍സാ ഇന്റര്‍നാഷണല്‍ , ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് , ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകളുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സംഘടനകളുടെ വിദേശ ഫണ്ടിംഗ് തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

Also Read: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ സ്വർണ വില

കാനഡ, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്ന് എന്‍ജിഒകളിലൂടെ വന്‍തോതില്‍ സംഘടനകള്‍ക്ക് സാമ്പത്തിക സഹായമെത്തുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി,
ഉത്തരാഖണ്ഡ്, ദില്ലി തുടങ്ങി ആറ് സംസ്ഥാനങ്ങളിലാണ് റെയ്ഡ്. പഞ്ചാബില്‍ 30 ഇടങ്ങളിലും രാജസ്ഥാനില്‍ 13 ഇടങ്ങളിലും പരിശോധന തുടരുകയാണ്. എന്‍ഐഎയെ കൂടാതെ ഇഡി, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്സ് യൂണിറ്റ്, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയും സംയുക്തമായാണ് ഖലിസ്ഥാന്‍ ഫണ്ടിംഗില്‍ അന്വേഷണം നടത്തുന്നത്. ഇവരുടെ ഹവാല ഇടപാടുകളടക്കം അന്വേഷിക്കും.

Also Read: മുംബൈയിലെ വനിതാ നാടക വേദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News