ജിംനിയെ പൊലീസിൽ എടുത്തേ… ജിംനി ഇനി മുതൽ ഓസ്‌ട്രേലിയൻ പൊലീസിലെ ‘സർജന്‍റ് ജിം’

Sergeant Jim

ബെൻസിന്റെ ഐക്കോണിക് ജി വാഗണോട് ഇന്ത്യക്കാർക്ക് വല്ലാത്തൊരു അഭിനിവേശമാണ്. പക്ഷെ കോടികൾ മുടക്കാനില്ലാത്തവർ എന്ത് ചെയ്യും എന്ന് വിഷമിച്ചിരുന്നപ്പോൾ സുസുക്കി ഇന്ത്യയിൽ തന്നെ നിർമിച്ച് ഒരു കാർ അങ്ങോട്ട് ഇറക്കി വിട്ടു. ജി വാഗണിന്‍റെ കുഞ്ഞൻ രൂപമായിരുന്നു ജിംനിയായിരുന്നു അത്. പുറത്തിറങ്ങി രണ്ടു വർഷം തികയുമ്പോൾ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു എന്ന നാഴികക്കല്ലും കടന്നു മുന്നേറുകയാണ് ജിംനി. അപ്പോഴാണ് ഓസ്‌ട്രേലിയയിൽ നിന്നൊരു സന്തോഷ വാർത്ത ജിംനിയെ തേടി എത്തിയിരിക്കുന്നത്.

മറ്റൊന്നുമല്ല, ഓസ്‌ട്രേലിയൻ പൊലീസിലേക്ക് ജിംനിയെ റിക്രൂട്ട് ചെയ്തിരിക്കുന്നു എന്നാണ് ആ വാർത്ത. സെർജന്റ് ജിം എന്നായിരിക്കും ജിംനിയുടെ ഓസ്‌ട്രേലിയൻ പേര്. ന്യൂ സൗത് വെയിൽസിലെ മക്വാരി പൊലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിലേക്കാണ് കാർ എത്തുന്നത്.

ALSO READ; ഒറ്റ ചാര്‍ജ് മതി, 159 കി.മീ. വരെ തിരിഞ്ഞുനോക്കേണ്ട; ഏഥര്‍ റിസ്റ്റ ശ്രേണിയിലെ പുതിയ കരുത്തൻ വിപണിയില്‍

സുസുക്കി ഇന്ത്യയിൽ പണിഞ്ഞെടുത്ത 5 ഡോറുകളുള്ള വാഹനത്തിനെ ജിംനി എക്സ് എൽ എന്നാണ് ഓസ്‌ട്രേലിയയിൽ വിളിക്കുന്നത്. യൂണിഫോമില്ലാതെ എന്ത് പൊലീസ് എന്ന മട്ടിൽ, വൈറ്റ് കളർ ഓപ്ഷനിൽ ചുവപ്പും നീലയും നിറങ്ങളിലുള്ള സ്റ്റിക്കറുകൾ, മഞ്ഞ നിറത്തിലുള്ള ഹൈലൈറ്റ് എന്നിങ്ങനെ അടിമുടി ഗെറ്റപ്പിലാണ് ജിംനി എത്തുന്നത്.

104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് വാഹനത്തിനുള്ളത്. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ ഉപയോഗിക്കുന്നത്. ജർമ്മൻ കരുത്തൻ ബി എം ഡബ്ള്യുവിന്‍റെ 5 സീരീസ്, ഫോക്‌സ്‌വാഗൺ പസാറ്റ്, കിയ സ്റ്റിംഗർ തുടങ്ങിയ വാഹനങ്ങൾക്കൊപ്പമാണ് മെയ്ഡ് ഇൻ ഇന്ത്യ ജിംനിയുടെ സേവനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News