ആഗോള ഓഹരിയിൽ പൊട്ടിത്തെറി നടക്കുമ്പോ‍ഴും അവധി എടുത്ത് ഉറങ്ങാൻ ഇന്ത്യൻ വിപണി

indian market

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ താരിഫ് നയങ്ങളിൽ ലോക വിപണി ആടിയുലഞ്ഞ് നിൽക്കുമ്പോഴും അവധി എടുത്ത് ഉറങ്ങാൻ ഇന്ത്യൻ വിപണി. ശനിയും ഞായറും വാരാന്ത്യ അവധിയാണെങ്കില്‍ തിങ്കളാഴ്ച്ചയും വിപണി പ്രവര്‍ത്തിക്കില്ല. അംബേദ്കര്‍ ജയന്തി കാരണമാണ് ഏപ്രില്‍ 14 തിങ്കളാഴ്ച്ച വിപണിക്ക് വിശ്രമം. ഏപ്രില്‍ 18ന് ദു:ഖവെള്ളിയുടെ അവധി കൂടി അടുത്തയാഴ്ച്ചയുണ്ട്. ഫലത്തില്‍ അടുത്തയാഴ്ച്ച മൂന്നു ദിവസം മാത്രമാകും വ്യാപാരം നടക്കുക. ഈ ശനിയാഴ്ച്ച മുതല്‍ അടുത്ത ഞായറാഴ്ച്ച വരെയുള്ള ഒന്‍പത് ദിവസത്തിനിടെ വെറും മൂന്നു ദിവസം മാത്രമാകും വിപണി പ്രവര്‍ത്തിക്കുക.

ALSO READ; ട്രംപിൻ്റെ ആവേശമൊക്കെ എവിടെപ്പോയി? പകരച്ചുങ്കത്തിന് പിന്നാലെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവയും ഒഴിവാക്കി

ഏപ്രില്‍ 10 വ്യാഴാഴ്ച്ച ശ്രീമഹാവീര്‍ ജയന്തി പ്രമാണിച്ച് വിപണിക്ക് മുടക്കമായിരുന്നു. വിപണി അനിശ്ചിതത്വത്തിലൂടെ പോകുമ്പോള്‍ അവധി ദിവസങ്ങള്‍ കൂടുതല്‍ വരുന്നത് നല്ലതെന്നാണ് ഒരുവിഭാഗം നിക്ഷേപകരുടെ നിലപാട്.

ഈ വര്‍ഷത്തെ അവധി ദിനങ്ങള്‍

ഏപ്രില്‍ 14, തിങ്കള്‍- അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 18, വെള്ളി- ദു:ഖ വെള്ളി

മെയ് 01, വ്യാഴം- മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15, വെള്ളി- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 27, ബുധന്‍- ഗണേശ ചതുര്‍ത്ഥി

ഒക്ടോബര്‍ 02,വ്യാഴം- ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21, ചൊവ്വ- ദീപാവലി

ഒക്ടോബര്‍ 22, ബുധന്‍- ദീപാവലി

നവംബര്‍ 05, ബുധന്‍- ഗുരു നാനാക് ജയന്തി

ഡിസംബര്‍ 25, വ്യാഴം- ക്രിസ്മസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News