
ഇറാനും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചെന്നുള്ള യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ ബിഎസ്ഇ സെൻസെക്സ് 900 പോയിന്റിലധികം ഉയർന്ന് മികച്ച പ്രകടനം കാഴ്ച വച്ചു. നിഫ്റ്റി 50270 പോയിന്റിലധികം ഉയർന്നു. രാവിലെ 9:30 ന് സെൻസെക്സ് 82,670 പോയിന്റിലും ബിഎസ്ഇ 25,200 ലും എത്തി.13 പ്രധാന മേഖലകളും മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികൾ ഏകദേശം 0.9% വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ ₹448 ലക്ഷം കോടിയിൽ നിന്ന് ₹452 ലക്ഷം കോടിയായി ഉയർന്നു. ഏകദേശം 4 ലക്ഷം കോടി രൂപയാണ് സെഷന്റെ ആദ്യ 5 മിനിറ്റിനുള്ളിൽ നിക്ഷേപകരിലേക്ക് ഒഴുകിയെത്തിയത്.
ALSO READ; പൊന്ന് വാങ്ങാനിരിക്കുന്നവർക്ക് ഇതാണ് അവസരം; സ്വർണവിലയിൽ ഇടിവ്
ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. ദീർഘകാലത്തേക്ക് ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും പ്രതികൂലമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ, ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ആഭ്യന്തര വിപണിയിൽ മുന്നേറ്റമുണ്ടാക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ ഇറാൻ – ഇസ്രയേൽ സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇരുരാജ്യങ്ങളും പൂർണ്ണമായ വെടിനിർത്തലിന് സമ്മതിച്ചതായും പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ന് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ്, സംഘർഷം ‘ഔദ്യോഗികമായി’ അവസാനിച്ചതായി പ്രഖ്യാപിച്ചത്.
എന്നാൽ, തൊട്ടു പിന്നാലെ, വെടിനിർത്തലിന് സമ്മതിച്ചു എന്ന യു എസ് പ്രസിഡന്‍റിന്‍റെ അവകാശവാദം നിഷേധിച്ച് ഇറാൻ രംഗത്ത് വന്നു. വെടിനിർത്തൽ കരാറിലെത്തിയെന്ന ട്രംപിന്‍റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നിഷേധിച്ചു. വെടിനിർത്തലിനുള്ള കരാറുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here